Translations:Overcoming Fear and Anger/3/ml

കോപം സമാനമായി നമ്മുടെ ജീവിതത്തെയും ബാധിക്കും. ഉടനടി നമ്മെ കോപം നിറയ്ക്കുന്ന സാഹചര്യങ്ങളുണ്ടാകാം. ചിലപ്പോൾ നമ്മുടെ കോപം ഉചിതമായിരിക്കാം, പക്ഷേ ചിലപ്പോൾ അത് അമിതപ്രതികരണമായിരിക്കാം. സംഭവിച്ചത് യഥാർത്ഥത്തിൽ ഒരു വലിയ പ്രശ്‌നമായിരിക്കില്ല, പക്ഷേ അത് നമ്മുടെ ഉള്ളിൽ എന്തെങ്കിലുമുണ്ടാക്കി. അപ്പോൾ പുറത്തുവരുന്നത് ആഴത്തിലുള്ള കോപമാണ്, അത് സാഹചര്യത്തിൽ നിന്ന് തന്നെ ഉത്ഭവിക്കുന്നില്ല. ഈ കോപം നമ്മുടെ ഉള്ളിൽ നിലനിൽക്കുന്നിടത്തോളം കാലം അത് കാലാകാലങ്ങളിൽ പുറത്തുവരും.